Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രം, മഹാരാഷ്ട്രയിൽ മൂന്ന് ലക്ഷം രോഗികൾ

രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രം, മഹാരാഷ്ട്രയിൽ മൂന്ന് ലക്ഷം രോഗികൾ
, ഞായര്‍, 19 ജൂലൈ 2020 (10:35 IST)
രാജ്യത്ത് കൊവിഡ് അതിതീവ്രഘട്ടത്തിലേക്ക് കടക്കുന്നു. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ രോഗികളുടെ എണ്ണം ഇന്ന് പത്ത് ലക്ഷത്തി എഴുപതിനായിരത്തിൽ എത്തിയേക്കും. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂന്ന് ലക്ഷം കടന്നു.മുംബൈയിൽ മാത്രമായി ഒരു ലക്ഷത്തിലധികം കേസുകളുണ്ട്.തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും വലിയ വർധനവാണ് ഇന്നലെയുണ്ടായത്.മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
 
പശ്ചിമബംഗാളിൽ ഇന്നലെ 2000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബിഹാറിലും ഉത്തർപ്രദേശിലും രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്.രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയ്ക്ക് സമാനമായാണ് ഇന്ത്യയിലെ കണക്കുകളും പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്‌നയും കൂട്ടാളികളും സ്വർണ്ണം കടത്തിയത് 23 തവണ, 152 കിലോ വരെ ഭാരമുള്ള ബാഗുകൾ വന്നു