എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മൊത്തം ക്വോട്ടയുടെ 50% വാക്സിനും സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. പുതിയ വാക്സിന്‍ പോളിസിയുമായുണ്ടായ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെയ്1 മുതല്‍ വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്.
ഇതിനോടകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ വാക്സിനേഷന്‍ പോളിസിയില്‍ അയവുവരുത്തണമെന്നും അവരുടെതായ രീതിയില്‍ വാക്സിനേഷനു അനുമതി നല്‍കണമെന്നും ഉള്ള ആവശ്യങ്ങള്‍ അറിയിച്ചിരുന്നതായും ബാക്കിയുള്ള 50% ഇതിന് സംസ്ഥാനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതനുസരിച്ച് മുന്‍ഗണനാ വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കുകയും വാക്സിനേഷന്‍ നടത്തുകയും ചെയ്യാം.