Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊഡേണ വാക്സിന് അടിയന്തരാനുമതി നല്‍കി യുഎസ്

മൊഡേണ വാക്സിന് അടിയന്തരാനുമതി നല്‍കി യുഎസ്

ശ്രീനു എസ്

, ശനി, 19 ഡിസം‌ബര്‍ 2020 (15:02 IST)
കോവിഡ് പ്രധിരോധത്തിനായി മൊഡേണ വാക്സിന് അടിയന്തരാനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിറ്റ്വറിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സിയുടെ അനുമതി കിട്ടിയതിനു പിന്നാലെയാണ് വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. നേരത്തെ തന്നെ യുഎസില്‍ ഫൈസര്‍ ബയോടെക് വാക്സിനുള്ള അനുമതി നല്‍കിയിരുന്നു. 
 
യുഎസ് നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് വാക്സിന്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. -20 ഡിഗ്രി സെല്‍ഷ്യസില്‍ സുക്ഷിക്കാം എന്നതും മൊഡേണ വാക്സിന്റെ പ്രത്യേകതയാണ് എന്നാല്‍ ഫൈസര്‍ ബയോടെക് വാക്സിനെ സംബന്ധിച്ച് ഇത് -90 ഡിഗ്രി സെല്‍ഷ്യസാണ്. 30000 കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലാണ് വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്. 2 ഡോസ് വാക്സിന്‍ 28 ദിവസത്തെ ഇടവേളയിലായിരിക്കും നല്‍കുക.
  
യുഎസില്‍ മാത്രം 310000 ത്തില്‍ കൂടുതല്‍ ആള്‍ക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് വാക്സിനുകളുടെയും ഉപയോഗത്തിലൂടെ ഈ സാഹചര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാനാകുമെന്നാണ് യുഎസിന്റെ പ്രതീക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപവാദപ്രചരണം: യുവാവിനെ 12കഷണങ്ങളായി മുറിച്ച് അഴുക്കുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍