Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി ഞെട്ടലില്‍; 24 വർഷത്തിനുശേഷം ഹിമാചലിൽ ‘ചെങ്കൊടി’ പാറി - രാകേഷിന്റെ ജയം 24,000 വോട്ടിന്

24 വർഷത്തിനുശേഷം ഹിമാചലിൽ ‘ചെങ്കൊടി’ പാറി; രാകേഷിന്റെ ജയം 24,000 വോട്ടിന്

ബിജെപി ഞെട്ടലില്‍; 24 വർഷത്തിനുശേഷം ഹിമാചലിൽ ‘ചെങ്കൊടി’ പാറി - രാകേഷിന്റെ ജയം 24,000 വോട്ടിന്
ഷിംല , തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (15:34 IST)
ബിജെപി സ്ഥാനാർഥിയെ പിന്തള്ളി ഹിമാചലിലെ തിയോഗിൽ സിപിഎമ്മിനു മിന്നുന്ന വിജയം. ഷിംല ജില്ലയിലെ തിയോഗ് നിയമസഭാ മണ്ഡലത്തിൽനിന്നു ജയിച്ച് രാകേഷ് സിന്‍ഹയാണ് ഹിമാചലിൽ വർഷങ്ങൾക്കു ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചത്.

ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. 24,564വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ജയത്തോടെ 24 വർഷത്തിനു ശേഷം ഹിമാചലില്‍ സിപിഎമ്മിനു ഒരു എംഎല്‍എ ഉണ്ടാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബിജെപിയുടെ രാകേഷ് വർമയും കോൺഗ്രസിന്റെ ദീപക്ക് റത്തോഡുമായിരുന്നു മണ്ഡലത്തിലെ മറ്റു സ്ഥാനാർഥികൾ.

1993ൽ ഷിംല മണ്ഡലത്തിൽനിന്നു രാകേഷ് സിംഗ് തന്നെയാണ് സംസ്ഥാനത്ത് അവസാനമായി ജയിച്ച സിപിഎം എംഎൽഎയും. 2012ലെ തെരഞ്ഞെടുപ്പിൽ തിയോഗില്‍ 10,000 വോട്ടുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുമ്പ്  മൂന്നു പ്രാവശ്യമാണ് ഹിമാചല്‍ പ്രദേശില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍ണ്ണായക ഘട്ടത്തിലാണ് പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം രാഹുല്‍ ഗാന്ധി ഏറ്റെടുത്തതെന്ന് ശിവസേന