Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരട് പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്, യെച്ചൂരിക്കും കാരാട്ടിനും തോല്‍‌വിയില്ല

കരട് പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്, യെച്ചൂരിക്കും കാരാട്ടിനും തോല്‍‌വിയില്ല
ഹൈദരാബാദ് , വെള്ളി, 20 ഏപ്രില്‍ 2018 (21:20 IST)
സി പി എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കോ പ്രകാശ് കാരാട്ടിനോ തോല്‍‌വിയില്ല. പകരം പ്രമേയത്തില്‍ ഒത്തുതീര്‍പ്പിന് ഇരുപക്ഷങ്ങളും തയ്യാറായി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന ഭാഗം മാറ്റി രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്നാക്കും. പ്രമേയത്തിലെ രണ്ട് ഖണ്ഡികയിലാണ് മാറ്റമുണ്ടാകുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ മാറ്റം വരും.
 
പുതിയ മാറ്റത്തെ വ്യാഖ്യാനിക്കുകയാണെങ്കില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന് തടസമില്ല. എന്നാല്‍ സഖ്യം എന്ന തലത്തിലേക്ക് അത് വളരാനും പാടില്ല. ബി ജെ പിയെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന ഭാഗത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.
 
പ്രമേയം ഒടുവില്‍ വോട്ടെടുപ്പിലേക്ക് പോകുമോ എന്ന ആശങ്ക ഉയര്‍ന്നപ്പോഴാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്.
 
ബി ജെ പിയെ നേരിടാനായി കോ‌ണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാകുന്നതില്‍ തെറ്റില്ലെന്ന പുതിയ ഒത്തുതീര്‍പ്പ് കുറച്ചെങ്കിലും യെച്ചൂരി പക്ഷത്തിന്‍റെ വിജയമാണ്. പ്രമേയം വോട്ടിനിട്ട് തള്ളിയാല്‍ യെച്ചൂരിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് വരെ അത് ഭീഷണിയായി മാറുമായിരുന്നു. 
 
കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് യെച്ചൂരിക്ക് പിന്തുണ ലഭിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റില്‍