Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ച് ഡല്‍ഹിമുന്‍ ക്രിക്കറ്റ് താരം മരിച്ചു

ശ്രീനു എസ്
ചൊവ്വ, 30 ജൂണ്‍ 2020 (08:52 IST)
കൊവിഡ് ബാധിച്ച് ഡല്‍ഹിമുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ദോബാല്‍ മരിച്ചു. 52വയസായിരുന്നു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് താരം ഇത്തരത്തില്‍ മരിക്കുന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ സോണറ്റ് ക്ലബ്ബിന്റെ താരമായിരുന്നു ദോബാല്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദോബാലിന് കൊവിഡ് ടെസ്റ്റു നടത്തുകയും നാലാമത്തെ ടെസ്റ്റില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. 
 
രോഗം സ്ഥിരീകരിക്കാന്‍ വൈകിയതിനാല്‍ പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇത് നടത്താന്‍ രോഗം ഭേദമായ ആളിന്റെ രക്തം വേണമായിരുന്നു. ഇതിനായി ഗൗതം ഗംഭീറും ആകാശ് ചോപ്രയും സോഷ്യല്‍ മീഡിയകളില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 23 ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്ന ദോബാല്‍.
 
ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ സിദ്ധാന്ത് രാജസ്ഥാന്റെ ഫസ്റ്റ് ക്ലാസ് താരമാണ്. ഇളയമകന്‍ ഏക്നാശ് ഡല്‍ഹി അണ്ടര്‍ 23 ടീം അംഗമാണ്. ദോബാല്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന വീരേന്ദര്‍ സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും മിഥുന്‍ മന്‍ഹാസിന്റെയുമെല്ലാം അടുത്ത സുഹൃത്തുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments