Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുസാറ്റ് ദുരന്തം; പത്തുപേര്‍ ഗുരുതരാവസ്ഥയില്‍

കുസാറ്റ് ദുരന്തം; പത്തുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 നവം‌ബര്‍ 2023 (21:16 IST)
കുസാറ്റ് ദുരന്തത്തില്‍ പത്തുപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇതിനിടെ നവകേരള സദസില്‍ നിന്നും മന്ത്രിമാര്‍ കുസാറ്റിലേക്ക് തിരിച്ചു. ഗാനമേളയ്ക്കിടെ മഴപെയ്തപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കുകയായിരുന്നു. 50തോളം പേര്‍ക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപകടം ഉണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് കുസാറ്റിലെ എഞ്ചിനിയറിങ് കോളേജ്.
 
ഗാനമേള നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും കുട്ടികളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ മഴ പെയ്തപ്പോള്‍ പുറത്തുനിന്നവര്‍ അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തിരക്കില്‍പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുസാറ്റില്‍ വന്‍ ദുരന്തം: ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു, 46പേര്‍ക്ക് പരിക്ക്