Webdunia - Bharat's app for daily news and videos

Install App

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

എ കെ ജെ അയ്യർ
ചൊവ്വ, 21 ജനുവരി 2025 (19:18 IST)
ഡെറാഡൂണ്‍: വ്യാജ സൈബര്‍ അറസ്റ്റു വഴി രണ്ടര കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം വകുപ്പ് ഓഫീസര്‍ ചമഞ്ഞ് ഡെറാഡൂണ്‍ സ്വദേശിയായ നീരജ് ദട്ടിനെയാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് പിടികൂടിയത്.
 
ഡെറാഡൂണിലെ നിരഞ്ജന്‍പൂര്‍ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ സപ്തംബര്‍ ഒമ്പതിന് അപരിചിതമായ നമ്പരില്‍ നിന്ന് തട്ടിപ്പിന് ഇരയായ ആള്‍ക്ക് ഒരു വാട്‌സ് ആപ് കാള്‍ വന്നതാണ് തട്ടിപ്പിനു തുടക്കമായത്. പോലീസ് ഡ്രസ് ധരിച്ച പ്രതി തട്ടിപ്പിനിരയായ ആളുടെ അക്കൗണ്ടില്‍ കള്ളപ്പണം ഉണ്ടെന്നും അതു വെളുപ്പിച്ചതിന് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞാല്‍ പിഴ അടക്കേണ്ടി വരും, ജയിലില്‍ പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി. പരിഭ്രമിച്ച നിരഞ്ജന്‍ പൂര്‍ സ്വദേശി തന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്നും പറഞ്ഞ ശേഷം നിങ്ങള്‍ ഇപ്പോള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും നിങ്ങളുടെ അക്കൗണ്ട് ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. പണം തന്നാല്‍ പിന്നീട് തിരികെ നല്‍കാമെന്നും പറഞ്ഞു. അതിനു ശേഷം സെപ്തംബര്‍ 11 മുതല്‍ മാര്‍ച്ച് 17 വരെയായി പലപ്പോഴായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തു. 
 
ഇത് തട്ടിപ്പാണെന്നു മനസ്സിലായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.   ഫോണ്‍ നമ്പരുകളും പണം തട്ടാന്‍ ഉപയോഗിച്ച അക്കൗണ്ട് നമ്പരുകളും വച്ചു നടത്തിയ അന്വേഷണത്തിലാണ് ഡിജിറ്റല്‍ തെളിവുകളോടെ പ്രതിയെ ജയ്പൂരില്‍ നിന്ന് പിടികൂടിയത്.  തട്ടിപ്പ് സംഘത്തിലെ മറ്റംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്‍; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

പുറത്തിറങ്ങിയാൽ കാണിച്ച് തരാം, പള്ളയ്ക്ക് കത്തികയറ്റും: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ പ്രധാനാധ്യാപകനെതിരെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി

ഹേമകമ്മിറ്റി: പരാതി ഇല്ലാത്തവരുടെ മൊഴികളിൽ കേസെടുത്തതെന്തിന്, വിചിത്രമായ ഉത്തരവ്, ഹൈക്കോടതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി, ഉത്തരവ് 27ന്

വിപണിയെ മറിച്ചിട്ടത് ട്രംപോ?, സെന്‍സെക്‌സില്‍ 1235 പോയന്റ് ഇടിവ്, നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി

ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments