ആര്‍ ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവവര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതി സഞ്ജയ് റോയ്ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അതേസമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തന്നെ കേസില്‍ പെടുത്തിയതാണെന്നും തന്നെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതികോടതിയില്‍ പറഞ്ഞു. അതേസമയം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിക്കുന്നതെന്ന് അറിയിച്ചു.
സമൂഹത്തിന് ഗുണകരമാകുന്ന യുവ ഡോക്ടറെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും സിബിഐ അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തില്‍ വിശ്വാസ്യത ഉണ്ടാകുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ പ്രതിക്ക് മാനസാന്തരത്തിന് സമയം നല്‍കണമെന്നും ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലെന്നും പ്രതിഭാഗം വാദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിയെ ഒരു മണിയോടെയാണ് കോടതിയില്‍ എത്തിച്ചത്.