Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെക്കേ ഇന്ത്യയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തെക്കേ ഇന്ത്യയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നെൽവിൻ വിൽസൺ

, തിങ്കള്‍, 12 ഏപ്രില്‍ 2021 (11:49 IST)
തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ വ്യാപകമായി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ലഭിച്ചേക്കും. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം അടുത്ത അഞ്ച് ദിവസം കൂടി വേനല്‍ മഴ തുടരാനാണ് സാധ്യത. 
 
കേരളത്തില്‍ ഇതുവരെ വേനല്‍ മഴ പത്ത് ശതമാനം അധികം ലഭിച്ചതായാണ് കണക്കുകള്‍. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ സീസണില്‍  ഏപ്രില്‍ 11 വരെ കേരളത്തില്‍ ലഭിച്ചത് 10% അധിക മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. 66.4 എംഎം ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 73.2 എംഎം മഴയാണ് കേരളത്തില്‍ ലഭിച്ചത്. എട്ട് ജില്ലകളില്‍ ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ ആറ് ജില്ലകളില്‍ ഇതുവരെ ശരാശരിയെക്കാള്‍ കുറവ് മഴ ലഭിച്ചു. പത്തനംതിട്ട(77% കൂടുതല്‍ ) , എറണാകുളം (74%),കോട്ടയം (39%), കണ്ണൂര്‍ ( 28%) കാസര്‍ഗോഡ് (24%) കോഴിക്കോട് ( 22% ) ആലപ്പുഴ (19% ) പാലക്കാട് (4%)  ജില്ലകളില്‍ ആണ് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.
 
ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറം ജില്ലയില്‍ (44% കുറവ്). പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 220.4 mm മഴ ലഭിച്ചപ്പോള്‍  മലപ്പുറം ജില്ലയില്‍ ലഭിച്ചത്  26.9 mm മാത്രം. കാസര്‍ഗോഡ് (27.7 mm), വയനാട് (28.6)  കണ്ണൂര്‍ (34.3) തൃശൂര്‍ ( 38.4 ) പാലക്കാട് (50.4 mm).
 
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ 
 
1). ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കരുത്.
2). കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കണം.
3). വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്ക് സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കണം.
4). അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണം.
5). ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. 
6). ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. 
7). ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. 
8). ജനലും വാതിലും അടച്ചിടുക. 
9). ലോഹവസ്തുക്കളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും സ്പര്‍ശനവും സാമീപ്യവും പാടില്ല. 
10). ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 
11). ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.
12). ഇടിമിന്നലുള്ളപ്പോൾ ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. 
13). ഇടിമിന്നലുള്ള സമയത്ത് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. 
14). ഇടിമിന്നലുള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. 
15). വാഹനത്തിനുള്ളിലാണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തിയിടുക.
16). ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.
17). ഇടിവെട്ടുന്ന സമയത്ത് പട്ടം പറത്തുവാന്‍ പാടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പടച്ചോനാണ് കൊണ്ടുവന്ന് നിര്‍ത്തിയത്, വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍...' അപകടത്തെ കുറിച്ച് യൂസഫലി