Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോനി ശക്തിയാർജിക്കുന്നു; ഇന്നും നാളെയും കനത്ത മഴയും കാറ്റും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളാ തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റർ ഉയരത്തിൽ വരെ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഫോനി ശക്തിയാർജിക്കുന്നു; ഇന്നും നാളെയും കനത്ത മഴയും കാറ്റും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
, ചൊവ്വ, 30 ഏപ്രില്‍ 2019 (08:23 IST)
ഫോനി ചുഴലിക്കാറ്റ് ശക്തിയാർജിച്ച് വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ഇന്ത്യൻ തീരത്തുനിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറിൽ 165 കിലോമീറ്റർ വരെയായി ഉയരാനിടയുണ്ട്.
 
കേരളാ തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റർ ഉയരത്തിൽ വരെ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല, ഇന്നും നാളെയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
 
എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. ഫാനി ഇന്നും കൂടുതൽ ശക്തിയാർജ്ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെവരെ വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന ഫാനി അതിനുശേഷം വടക്കുകിഴക്കു ദിശയിലായിരിക്കും സഞ്ചരിക്കുക.
 
കേരളത്തിൽ തീരപ്രദേശം പ്രക്ഷുബ്ധമായതിനാൽ ഇന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്കു മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ജനപ്രിയ ശബ്ദത്തിനുടമയും ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയുമായിരുന്ന ഗോപൻ അന്തരിച്ചു