Publish Date: Tue, 28 Sep 2021 (17:47 IST)
Updated Date: Tue, 28 Sep 2021 (17:52 IST)
കനയ്യകുമാർ പാർട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹത്തെ അദ്ദേഹം തന്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പാർട്ടി വിടുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ വ്യക്തിപരമായ താത്‌പര്യങ്ങൾ കൊണ്ടാണ് പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിനെതിരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായപ്പോളെല്ലാം പാർട്ടി സംരക്ഷിച്ചു. ആരെങ്കിലും പാർട്ടി വിട്ടാൽ രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി താത്‌പര്യമില്ല എന്നാണ് അർത്ഥം. ഇതിനെ ചതിയെന്നാണ് വിശേഷിപ്പിക്കുക. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണ് അദ്ദേഹം ചെയ്‌തത്.ഡി രാജ പറഞ്ഞു.