Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, പ്രതിദിന രോഗികൾ 6,000 കടന്നു: ഇന്ന് ഉന്നതതല യോഗം

കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, പ്രതിദിന രോഗികൾ 6,000 കടന്നു: ഇന്ന് ഉന്നതതല യോഗം
, വെള്ളി, 7 ഏപ്രില്‍ 2023 (12:21 IST)
രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് വ്യാപനം. 6050 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം ഉയർന്ന  പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരും. വ്യാഴാഴ്ച 5,335 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
 
കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ആറായിരം കടക്കുന്നത്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും അവലോകനയോഗം നടത്താൻ തീരുമാനമായത്. നിലവിൽ 25,587 പേരാണ് കൊവിഡ് ബാധിച്ച് ചികിതയിലുള്ളത്. XBB1.16 എന്ന കൊവിഡ് വകഭേദമാണ് നിലവിൽ രാജ്യത്ത് പടരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ