Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുർമന്ത്രവാദം കാരണം കുട്ടികൾക്ക് രോഗം വരുന്നുവെന്ന്; ദളിത് യുവതിയെ ആക്രമിച്ച് അവശയാക്കിയ ശേഷം മൂത്രം കുടിപ്പിച്ചു

യുവതിക്കെതിരെയുള്ള ആക്രമണത്തില്‍ പൊലീസ് നടപടി ആരംഭിച്ചു

ദുർമന്ത്രവാദം കാരണം കുട്ടികൾക്ക് രോഗം വരുന്നുവെന്ന്; ദളിത് യുവതിയെ ആക്രമിച്ച് അവശയാക്കിയ ശേഷം മൂത്രം കുടിപ്പിച്ചു
ദർഭാംഗ , ശനി, 30 ജൂലൈ 2016 (18:14 IST)
മന്ത്രവാദിനി എന്ന് മുദ്രകുത്തി ദളിത് യുവതിയെ ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചു. ബിഹാറിലെ ദർഭാംഗാ ‌ജില്ലയിലുള്ള പിപ്പ്‌റാ ഗ്രാമത്തിലാണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതി മന്ത്രവാദിനിയാണെന്നുള്ള പ്രചാരണം ഗ്രാമത്തില്‍ ശക്തമായിരുന്നു. പ്രദേശത്തെ കുട്ടികള്‍ക്ക് പതിവായി രോഗം വരുന്നത് യുവതിയുടെ മന്ത്രവാദം മൂലമാണെന്ന് ആരോപിച്ച് നാലു പുരുഷന്മാർ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ് അവശയായ യുവതിക്ക്  ബലം പ്രയോഗിച്ച് മൂത്രം വായിലേക്ക് ഒഴിച്ചു നല്‍കുകയുമായിരുന്നു.

യുവതിക്കെതിരെയുള്ള ആക്രമണത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. മര്‍ദ്ദനത്തില്‍ അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഒന്നിനു പിറകേ ഒന്നായി വീണ്ടും ദളിതർക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റക്കാലില്‍ ചാടിക്കും, പുഷ് അപ്പ് എടുപ്പിക്കും, പരാതിയുമായി എത്തുന്നവരെ തെറി പറഞ്ഞോടിക്കും; എസ്ഐ വിമോദ് പണ്ടേ പ്രശ്‌നക്കാരന്‍