Webdunia - Bharat's app for daily news and videos

Install App

സവര്‍ണ ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു; ദലിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി

യുവാവ് മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്.

Webdunia
വെള്ളി, 31 മെയ് 2019 (08:07 IST)
സവര്‍ണ്ണവിഭാഗത്തില്‍പെട്ട ആളുടെ പറമ്പില്‍ നിന്നും മാങ്ങ പറിച്ചതിന് ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. സിംഗമ്പള്ളി പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിലാണ് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളിയില്‍ ബിക്കി ശ്രീനിവാസാ(30)ണ് കൊല്ലപ്പെട്ടത്.

യുവാവ് മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്. അതിനുശേഷം ബിക്കിയുടെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി സീലിങ്ങ് ഫാനില്‍ കെട്ടിത്തൂക്കി.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാങ്ങ പറിച്ചത്തില്‍ പിടിക്കപ്പെട്ട വിഷമത്തിലാണ് ബിക്കി ആത്മഹത്യ ചെയ്തെനാണ് സവര്‍ണരുടെ ഭാഷ്യം. മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. യുവാവിന്‍റെ ശരീരമാസകലം പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

അടുത്ത ലേഖനം
Show comments