Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വിവാഹമോചനം എന്നാണെന്ന് ഞാന്‍ കാത്തിരിക്കുന്നു: ശ്വേത മേനോന്‍

ശ്വേത മേനോന്‍ ഡിവോഴ്സിനു തയ്യാറാകുന്നു?

അടുത്ത വിവാഹമോചനം എന്നാണെന്ന് ഞാന്‍ കാത്തിരിക്കുന്നു: ശ്വേത മേനോന്‍
, വെള്ളി, 24 നവം‌ബര്‍ 2017 (11:45 IST)
സിനിമാ മേഖലയിൽ നിന്നുള്ള നടിമാരിൽ നിരവധി പേരാണ് അടുത്തിടെ വിവാഹമോചിതരായത്. അമല പോൾ, ദിവ്യാ ഉണ്ണി തുടങ്ങി ആ നിര നീളുന്നു. ഇപ്പോഴിതാ, നടി ശ്വോത മേനോനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. 
 
തനിക്കെതിരെ പ്രചരിക്കുന്ന ഇത്തരം കഥകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്വേത രംഗത്തെത്തിയിരിക്കുകയാണ്. 'ആദ്യമൊക്കെ താനും ഭർത്താവും ശ്രീവത്സൻ മേനോനും ഇത്തരം വാർത്തകളോടു പ്രതികരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അത് നിർത്തി. അവസാനമായി കഴിഞ്ഞ ജൂണിലാണ് എന്റെ ഡിവോഴ്സ് വാർത്ത വന്നത്. ഇനി അടുത്തത് എപ്പോൾ എന്ന് അറിയാനായി കാത്തിരിക്കുകയാണ് ഞാൻ' - ശ്വേത പറയുന്നു.
 
വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന സെലിബ്രിറ്റികളെ വിവാഹമോചിതരാക്കുകയും ജീവി‌ച്ചിരിക്കുന്നവരെ മരണപ്പെട്ടതായി ചിത്രീകരിക്കുകയും ചെയ്യുന്ന പരിപാടി സോഷ്യൽ മീഡിയയ്ക്കുണ്ട്. സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണത്തിനു നിരവധി നായികമാർ ഇരയായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിവാഹം കഴിഞ്ഞാലും അവൾ എന്റെ ചൊൽപ്പടിക്ക് നിൽക്കണം, നീ ഒന്നു പെട്ടന്ന് നടപ്പിലാക്ക്' - ദിലീപ് സുനിയോട് പറഞ്ഞത്