യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽവച്ചുകെട്ടി
മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽ വച്ചുകെട്ടി; പ്രതിഷേധം ശക്തമാകുന്നു
ആശുപത്രിയിൽവച്ചു മരണം സംഭവിച്ച അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് സൈക്കിളിൽ. റോഡിന്റെ അവസ്ഥ ശോചനീയമായതിനാല്‍ ആംബുലൻസിനു പോകാൻ സാധിക്കാത്തതിനാലാണ് സൈക്കിളിൽ മൃതദേഹം കൊണ്ടുപോയത്.
സൈക്കിളിൽ മൃതദേഹം വച്ചുകെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷനിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ലകിംപുർ ജില്ലയിലെ ബലിജാൻ ഗ്രാമവാസിയാണ് മരിച്ച യുവാവ്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണു യുവാവ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന യുവാവ്, ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.