പുണെയിൽ കുടിലുകൾക്ക് മീതെ മതിൽ ഇടിഞ്ഞു വീണു; 17 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
						
		
						
				
പുണെയിലെ കോന്ദ്വ മേഖലയിലാണ് കുടിലുകള്‍ക്ക് മീതേക്ക് മതില്‍ ഇടിഞ്ഞ് വീണത്.
			
		          
	  
	
		
										
								
																	പുണെയില്‍ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 15 ഓളം പേര്‍ മരിച്ചു. അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞത്. 
 
 			
 
 			
					
			        							
								
																	
	 
	പുണെയിലെ കോന്ദ്വ മേഖലയിലാണ് കുടിലുകള്‍ക്ക് മീതേക്ക് മതില്‍ ഇടിഞ്ഞ് വീണത്.ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. രണ്ട് മൂന്ന് പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
	 
	 മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.  ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 
	 
	ബിഹാർ, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.