Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍ തോതില്‍ ഇടിയുന്നു; രാഹുല്‍ ഗാന്ധി നില മെച്ചപ്പെടുത്തുന്നതായും സര്‍വെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍ തോതില്‍ ഇടിയുന്നു; രാഹുല്‍ ഗാന്ധി നില മെച്ചപ്പെടുത്തുന്നതായും സര്‍വെ റിപ്പോര്‍ട്ട്
, ബുധന്‍, 18 ഓഗസ്റ്റ് 2021 (07:28 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായതായി 'ഇന്ത്യ ടുഡെ മൂഡ് ഓഫ് ദ നാഷന്‍' സര്‍വെ. നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഒരു വര്‍ഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായാണ് ഈ സര്‍വെയില്‍ പറയുന്നത്. 
 
ഓഗസ്റ്റില്‍ നടത്തിയ സര്‍വെയില്‍ അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 24 ശതമാനം പേരാണ്. സര്‍വെയില്‍ ഒന്നാം സ്ഥാനത്തും മോദി തന്നെ. എന്നാല്‍, മുന്‍ സര്‍വെ ഫലങ്ങള്‍ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ജനപ്രീതിയില്‍ വലിയ കുറവുണ്ടെന്ന് വ്യക്തമാകും. 2020 ഓഗസ്റ്റില്‍ 66 ശതമാനം പേരും 2021 ജനുവരിയില്‍ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണ അത് 24 ശതമാനമായി കുറഞ്ഞു. രണ്ടാം സ്ഥാനത്ത് യോഗി ആദിത്യനാഥാണ്. 11 ശതമാനം പേര്‍ അടുത്ത തവണ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. പത്ത് ശതമാനം പേരാണ് രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നത്. നേരത്തെ നടത്തിയ സര്‍വെയില്‍ ഇത് മൂന്ന് ശതമാനം മാത്രമായിരുന്നു. ഇത്തവണ ഏഴ് ശതമാനം പേരുടെ പിന്തുണ രാഹുലിന് കൂടുതലുണ്ട്. 
 
അരവിന്ദ് കെജ്രിവാളിനെയും മമതാ ബാനര്‍ജിയെയും എട്ടുശതമാനം പേര്‍ വീതവും പിന്തുണയ്ക്കുന്നു. അമിത് ഷായെ ഏഴുശതമാനവും സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ നാലുശതമാനം പേരും പിന്തുണയ്ക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; വീട്ടിലെത്തിയത് മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി, യുവാവ് അറസ്റ്റില്‍