Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്

Delhi Airport

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ജൂണ്‍ 2024 (14:27 IST)
ശക്തമായ മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് അപകടം. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുവീണത്. മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.
 
ശക്തമായ മഴയില്‍ നോയിഡ, ആര്‍.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രി മുഴുവന്‍ ഡല്‍ഹിയില്‍ വ്യാപക മഴയാണ് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍സെക്‌സ് 80,000ലേക്ക്, റെക്കോര്‍ഡുകള്‍ ഭേദിച്ച് വിപണി, നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍