Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

Delhi Assembly Elections 2025

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജനുവരി 2025 (17:39 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രകടനപത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. കൂടാതെ പാചകവാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
 
കൂടാതെഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ 5 ലക്ഷം രൂപ അധിക പരിരക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യം വച്ചുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. 60നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2500 രൂപയും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 3000 രൂപയും പെന്‍ഷനായി നല്‍കുമെന്ന് പ്രഖ്യാപനത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ