Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു; പാർപ്പിച്ചത് ആടുകൾക്കൊപ്പം, ദുർഗന്ധം വമിക്കുന്ന റൂമിൽ ഏഴ് മണിക്കൂറോളം

അറസ്റ്റ് ചെയ്ത ഇവരെ ഏഴ് മണിക്കൂർ കഴിഞ്ഞാണ് വിട്ടയച്ചത്

ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു; പാർപ്പിച്ചത് ആടുകൾക്കൊപ്പം, ദുർഗന്ധം വമിക്കുന്ന റൂമിൽ ഏഴ് മണിക്കൂറോളം

നിഹാരിക കെ.എസ്

, ശനി, 4 ജനുവരി 2025 (13:15 IST)
ചെന്നൈ: നടിയും ബി ജെ പി നേതാവുമായ ഖുശ്ബിനുവിനെ അറസ്റ്റ് ചെയ്ത് പോലീസ്. അണ്ണാ സർവ്വകലാശാലയിലെ വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഖുശ്ബുവിനെയും മറ്റ് വനിതാ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മധുരയിൽ വെച്ചായിരുന്നു സംഭവം. അറസ്റ്റ് ചെയ്ത ഇവരെ ഏഴ് മണിക്കൂർ കഴിഞ്ഞാണ് വിട്ടയച്ചത്. 
 
സ്ത്രീകളെ ആത്മാഭിമാനം പഠിപ്പിച്ചത് കലൈഞ്ജറാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രവർത്തിക്കുന്നത് കാണുമ്പോൾ നിരാശയുണ്ടെന്നും ഖുശ്ബു പറഞ്ഞു. 
 
സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മധുരയിലും ബി ജെ പിയുടെ പ്രതിഷേധം അരങ്ങേറിയത്. ഇവിടെ കണ്ണകി ക്ഷേത്രത്തിന് മുൻപിൽ വെച്ചായിരുന്നു റാലി ആരംഭിച്ചത്. സ്ത്രീകളിൽ പലരും കണ്ണകിയുടെ വേഷം ധരിച്ചും മുളകരച്ചുമാണ് പ്രതിഷേധിച്ചത്. ചിലമ്പുകളും പലരും കൈയ്യിൽ കരുതിയിരുന്നു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ സിമ്മക്കലിലെ ആട് വ്യാപാരികളുടെ ഗിൽഡിന്റെ കല്ല്യാണ മണ്ഡലത്തിലേക്കാണ് എത്തിച്ചത്. ഇതിന് പിന്നാലെ ഇവിടെ 300 ഓളം ആടുകളേയും ചെമ്മരിയാടുകളേയും എത്തിക്കുകയും ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 കോടിയും കടന്ന് മാർക്കോയുടെ ജൈത്രയാത്ര; 100 കോടി തൂക്കുമോ?