Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവര്‍ണര്‍ നല്ല കുട്ടിയായി; കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ഗവര്‍ണര്‍ നല്ല കുട്ടിയായി; കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ഗവര്‍ണര്‍ നല്ല കുട്ടിയായി; കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി , ചൊവ്വ, 19 ജൂണ്‍ 2018 (18:53 IST)
ലഫ്. ഗവർണറുടെ ഓഫിസിൽ ഒമ്പത് ദിവസമായി തുടരുന്ന സമരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാമെന്ന് ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് നടപടി.

നിസഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി കെജ്‌രിവാള്‍ ചർച്ച നടത്തണമെന്നും ഗവർണര്‍ നിർദ്ദേശം നല്‍കി. ഗവർണർ ഇടപെട്ട സ്ഥിതിക്ക് ഇനി സമരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ആം ആദ്മി തീരുമാനിക്കുകയായിരുന്നു.

നീണ്ട നിശബ്ദതയ്ക്കു​ശേഷമാണ് ഗവർണർ വിഷയത്തിൽ പ്രതികരിക്കുന്നത്. ഗവർണറുടെ നിർദ്ദേശം പുറത്ത് വന്നതിന് പിന്നാലെ ഡൽഹി പരിസ്ഥിതി മന്ത്രി സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വിവരമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജോലികളിലേക്ക് മടങ്ങാൻ ഉദ്യോഗസ്ഥരോട് ഗവർണർ നിർദ്ദേശിച്ചതായും വിവരമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ; 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു