Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ; പക്ഷേ, യാത്രക്കാരുടെ ചീത്ത കേള്‍ക്കാനാണെന്നു മാത്രം; കാരണമറിഞ്ഞാല്‍ അമ്പരന്നു പോകും

യാത്രക്കാരുടെ ചീത്ത കേട്ട് ഡല്‍ഹി മെട്രോ

നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ; പക്ഷേ, യാത്രക്കാരുടെ ചീത്ത കേള്‍ക്കാനാണെന്നു മാത്രം; കാരണമറിഞ്ഞാല്‍ അമ്പരന്നു പോകും
ന്യൂഡല്‍ഹി , ബുധന്‍, 11 ജനുവരി 2017 (18:34 IST)
ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്റര്‍നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ. ഡി എം ആര്‍ സി (ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍) സംബന്ധമായ വാര്‍ത്തകള്‍ തിരഞ്ഞാണ് പലരും നെറ്റിലെത്തിയത്. കാരണം, എന്തെന്നു ചോദിച്ചാല്‍ പലരും ബ്ലൂ ലൈന്‍ മെട്രോ സ്റ്റേഷനുകളില്‍ മണിക്കൂറുകളായി ട്രയിന്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
 
വൈകുന്നേരം, അഞ്ചരയോടെയാണ് മെട്രോ ട്രയിന്‍ കാത്തിരിക്കുകയായിരുന്ന ആളുകള്‍ തങ്ങളുടെ ദൈനംദിന ഗതാഗത ഉപാധിക്ക് എന്തുപറ്റിയെന്ന് അറിയാന്‍ കൂട്ടത്തോടെ നെറ്റിലേക്ക് എത്തിയത്. മിക്കവരും ട്വിറ്ററില്‍ ഇക്കാര്യങ്ങള്‍ ചിത്രങ്ങളോടു കൂടി വ്യക്തമാക്കുകയും ചെയ്തു.
 
ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനിലാണ് വൈകുന്നേരം ജനം കുരുക്കിലായത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ട്രയിന്‍ എത്താത്തതിനെ തുടര്‍ന്ന് രോഷാകുലരായവരില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവം പങ്കു വെയ്ക്കുകയും ചെയ്തു. 
 
അതേസമയം, നെറ്റ്‌വര്‍ക്ക് തകരാറിലായതിനാല്‍ മെട്രോ സേവനം ഇന്നത്തേക്ക് ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശവും സോഷ്യല്‍ മീഡിയയിലൂടെ തന്നെയെത്തി. പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് പ്രശ്നം അവതരിപ്പിക്കാനും ട്വീറ്റ് ചെയ്തവരില്‍ ചിലര്‍ ശ്രദ്ധിച്ചു.
 
(ചിത്രത്തിന് കടപ്പാട് - ട്വിറ്റര്‍)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റിന് മുമ്പെ അണിയറയില്‍ പദ്ധതികളൊരുങ്ങി; സുരേഷ് പ്രഭു രണ്ടും കല്‍പ്പിച്ച് - ലക്ഷ്യം ഒന്നുമാത്രം