Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pan Card - Aadhaar Card Linking: പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടില്ലേ? ഇനി ദിവസങ്ങള്‍ മാത്രം

സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍ കര്‍ശനമാക്കിയിരിക്കുന്നത്

Pan Card - Aadhaar Card Linking

രേണുക വേണു

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (08:10 IST)
Pan Card - Aadhaar Card Linking: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. ഡിസംബര്‍ 31 നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പാന്‍ - ആധാര്‍ ലിങ്കിങ് നടത്തിയില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനു തടസം നേരിട്ടേക്കാം. ഡിസംബര്‍ 31 നകം ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. 
 
സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആധാര്‍ - പാന്‍ ബന്ധിപ്പിക്കല്‍ കര്‍ശനമാക്കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയല്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തല്‍ എന്നിവയെല്ലാം ആധാര്‍ - പാന്‍ ബന്ധിപ്പിക്കലിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. 
 
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിനു കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. 
 
നിങ്ങള്‍ പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി: 
 
1. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റിന്റെ https://www.incometax.gov.in/iec/foportal/ എന്ന പോര്‍ട്ടല്‍ ആദ്യം സന്ദര്‍ശിക്കുക 
 
2. അതില്‍ ' Quick Links' എന്ന കാറ്റഗറിയില്‍ 'Link Aadhaar Status' എന്ന് കാണും. അതില്‍ ക്ലിക്ക് ചെയ്യുക 
 
3. ആധാര്‍ നമ്പറും പാന്‍ നമ്പറും നല്‍കിയ ശേഷം ' View Link Aadhaar Status' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം
 
4. പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അത് സ്‌ക്രീനില്‍ തെളിയും. ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ' Your Aadhaar is linked with Pan' എന്ന് എഴുതി കാണിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു