Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോണില്‍ മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് റെഡ്‌മി നോട്ട് 10 !

ആമസോണില്‍ മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് റെഡ്‌മി നോട്ട് 10 !

നെൽവിൻ വിൽസൺ

, വെള്ളി, 14 മെയ് 2021 (20:38 IST)
ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയും നിരവധി ആവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മള്‍. ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്ത വസ്തുവിന് പകരം മറ്റ് വസ്തുക്കള്‍ കിട്ടിയ സാഹചര്യവും ഉണ്ടായിട്ടുണ്ടാകും. മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തതിനു പകരം റെഡ്മി നോട്ട് 10 മൊബൈല്‍ ഫോണ്‍ കിട്ടിയ യുവാവാണ് ഇപ്പോള്‍ ആകെ ഞെട്ടിയിരിക്കുന്നത്. 
 
മുംബൈയിലുള്ള യുവാവാണ് കോള്‍ഗേറ്റിന്റെ മൗത്ത് വാഷിന് ആമസോണില്‍ ഓര്‍ഡര്‍ നല്‍കിയത്. നാല് മൗത്ത് വാഷ് ബോട്ടിലുകള്‍ക്കായി 396 രൂപയാണ് ഓണ്‍ലൈനായി പേ ചെയ്തത്. മേയ് 10 ന് ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തി. ബോക്‌സ് തുറന്നു നോക്കിയപ്പോള്‍ ഇയാള്‍ ഞെട്ടി. തനിക്ക് മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തതിനു പകരം റെഡ്മി നോട്ട് 10 ഫോണ്‍ ആണ് ലഭിച്ചതെന്ന് ആമസോണിനെ മെന്‍ഷന്‍ ചെയ്ത് ഇയാള്‍ ട്വീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവഴികളില്‍ പൊലീസ് റോന്ത് ചുറ്റും, നിരീക്ഷണത്തിന് ഡ്രോണുകള്‍; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ