മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥനാായ സച്ചിൻ വാസെയെ സർവീസിൽ നിന്നും പുറത്താക്കി.മുംബൈ പൊലീസ് കമ്മിഷണറാണ് പുറത്താക്കി ഉത്തരവ് ഇറക്കിയത്.
1990 ബാച്ച് മഹാരാഷ്ട്രാ കേഡറിലെ ഓഫീസറായിരുന്ന വാസെ എൻകൗണ്ടർ പോലീസുകാരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 17വർഷങ്ങൾക്ക് മുൻപ് ഒരു ബോംബ് ആക്രമണകേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്ന് സസ്‌പെൻഷനിലായ വാസെയെ ഉദ്ധവ് താക്കറെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സർവീസിലേക്ക് തിരിച്ചെടുത്തത്.
അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ പ്രധാനപല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സച്ചിൻ വാസെ. എൻഐഎ അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വാസെ.