Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നില്ല, കളളപ്പണം തടയാനാകില്ലെന്ന് ആർബിഐ അറിയിച്ചിരുന്നു; എല്ലാം മോദിയുടെ തീരുമാനങ്ങളായിരുന്നു? - വിവരാവകാശ രേഖ പുറത്ത്

ആർടിഐ ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്.

Demonetisation
, തിങ്കള്‍, 11 മാര്‍ച്ച് 2019 (16:16 IST)
500,1000 രൂപാ നോട്ടുകൾ നിരോധിക്കാനുളള തീരുമാനം റിസർവ് ബാങ്ക് അംഗീകരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ രേഖ. നോട്ടുനിരോധനം പ്രഖ്യാപിച്ച് 38 ദിവസങ്ങൾക്കു ശേഷമാണ് ആർബിഐ കേന്ദ്ര നിർദേശം അംഗീകാരം നൽകിക്കൊണ്ട് ഫയൽ സർക്കാരിനു തിരിച്ചയക്കുന്നത്. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആർടിഐ  ആക്ടിവിസറ്റായ വെങ്കിടേശ് നായകാണ് വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്. ആദ്യം ആർബിഐ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചിരുന്നു.
 
നവംബർ എട്ടിനു നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു 2 രണ്ടര മണിക്കൂർ മുൻപാണ് ഇതുസംബന്ധിച്ച സർക്കാർ നിർദേശം ഊർജിത് പട്ടേലിന്റെ നേതൃത്വത്തിലുളള ആർബിഐ സെൻട്രൽ ബോർഡിനു ലഭിക്കുന്നത്. 2016 നവംബർ എട്ടിനു വൈകുന്നേരം 5.30നു നടന്ന ആർബിഐ ബോർഡിന്റെ യോഗത്തിന്റെ മിനിട്സാണ് വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നത്. സമ്പദ് വ്യവസ്ഥയിൽ ഹൃസ്വകാലത്തേക്ക് നെഗറ്റീവ് ഇം പാക്റ്റാവും നോട്ടു നിരോധനം സൃഷ്ടിക്കുകയെന്ന് ആർബിഐ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 
 
കള്ളപ്പണത്തില്‍ ഭൂരിപക്ഷവും പണമായിട്ടല്ല, റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ്ണരൂപത്തിലുമൊക്കെയാണ്. നോട്ട്‌നിരോധനം കൊണ്ട് ഇത് തടയാന്‍ സാധിക്കില്ല. സാമ്പത്തിക വളര്‍ച്ചയേക്കാളും വേഗത്തിലാണ് ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ  വളര്‍ച്ചയെന്നതടക്കമുള്ള സര്‍ക്കാര്‍ വാദങ്ങളേയും ആര്‍ബിഐ ഡയറക്ടര്‍മാര്‍ തള്ളിയിരുന്നു. ജിഡിപിയെ പ്രതികൂലമായി ബാധിക്കുമെന്നും ചില ഡയറക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ഡലത്തിൽ എൽ ഡി എഫ് പ്രചരണം ആരംഭിച്ചു, എന്നിട്ടും തീരുമാനം എടുക്കാനാകാതെ കെ എം മാണി