Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ ഹോം വർക്ക് പട്ടി തിന്നു’ - പ്രധാനമന്ത്രിയെ ട്രോളി സിദ്ധാർത്ഥ്

ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ പരിഹാസവർഷം.

Rafale Row
, വെള്ളി, 8 മാര്‍ച്ച് 2019 (14:38 IST)
റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ച് തമിഴ് നടൻ സിദ്ധാർത്ഥ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ഹോം വര്‍ക്കും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടാറുണ്ടായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ പരിഹാസവർഷം. 
 
'സ്ക്കൂളിൽ പഠിക്കുമ്പോൾ ഹോംവർക്ക് കളവ് പോവാറുണ്ടായിരുന്നെന്നും അന്ന് അധ്യാപകൻ സ്കെയിൽ വച്ച് എന്നെ അടിക്കുകയും മുട്ടുകുത്തിച്ച് നിർത്തിക്കുകയും ചെയ്യുമായിരുന്നു'. അതൊക്കെ ഒരു കാലം എന്നായിരുന്നു സിദ്ധാർത്ഥ് കുറിച്ചത്. റാഫേൽ പരാജയം, കളളൻ, എന്റെ ഹോംവർക്ക് പട്ടി തിന്നു എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. 
 
റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതെത്തുടർന്ന് സോഷ്യൽ മീഡിയായിൽ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് സുരേഷ്ഗോപിക്കെതിരെ പ്രചരണത്തിന് മമ്മൂട്ടി ?