നോട്ട് നിരോധനം വമ്പന്‍ പരാജയം; മോദിയെ തുഗ്ലക്കിനോട് ഉപമിച്ച് സിൻഹ
നോട്ട് നിരോധനം വമ്പന്‍ പരാജയം; മോദിയെ തുഗ്ലക്കിനോട് ഉപമിച്ച് സിൻഹ
നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് ബിജെപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് 3.75 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. യഥാർഥ കണക്കുകൾ ഇതിലും കൂടുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
മോദിയുടെ പരിഷ്‌കാരം തുഗ്ളക്ക് പരിഷ്‌കാരത്തിന് തുല്ല്യമാണ്. 700 വർഷങ്ങൾക്ക് മുമ്പും നോട്ട് നിരോധനം നടന്നിരുന്നു. അന്നത്തെ ഭരണാധികാരിയായ മുഹമ്മദ് ബിൻ തുഗ്ലക്ക് എന്ന സുൽത്താൻ പഴയ കറൻസി നിരോധിച്ചുകൊണ്ട് സ്വന്തം കറൻസി പുറത്തിറക്കി. ഇത് മോദി ചെയ്‌തതിന് തുല്ല്യമാണെന്നും സിൻഹ പരിഹസിച്ചു.
ചില രാജാക്കന്മാരും സുല്‍ത്താന്മാരും പഴയ കറൻസികൾ നിലനിർത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തിൽ വരുത്തിയത്. എന്നാല്‍, നിലവിലുണ്ടായിരുന്ന കറന്‍സി നിരോധിക്കലാണ് തുഗ്ലക്ക് നടപ്പാക്കിയതെന്നും അഹമ്മദാബാദിൽ നടന്ന ഒരു പൊതുപരിപാടിയില്‍ സിന്‍ഹ വ്യക്തമാക്കി.