Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടും, പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കില്ല: രാഹുല്‍

മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടും, പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കില്ല: രാഹുല്‍

Rahul ghandhi
ന്യൂ​ഡ​ൽ​ഹി , ഞായര്‍, 12 നവം‌ബര്‍ 2017 (16:54 IST)
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടുമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്ന യാതൊരു നീക്കവും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്നത് ബിജെപിയുടെ രീതിയാണ്. കോണ്‍ഗ്രസ് ഒരിക്കലും അതിന് മുതിരുകയില്ല. മോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന പ്രസ്‌താവനകളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അങ്ങനെയൊരു നീക്കവും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് വികസന മാതൃകയെ താന്‍ വിമര്‍ശിച്ചത് ശരിയാണ്. ഇക്കാര്യത്തി വസ്‌തുതകളാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും ഗു​ജ​റാ​ത്തി​ൽ​ലെ ബ​നാ​സ്കാ​ന്ത ജി​ല്ല​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വോ​ള​ന്‍റി​യ​ഴ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌ത് സംസാരിക്കവെ രാ​ഹുല്‍ വ്യക്തമാക്കി.

മൂ​ർ​ച്ച​യേ​റി​യ ട്വീ​റ്റു​ക​ൾ​ക്കു പി​ന്നി​ൽ ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​നു രാഹുല്‍ നല്‍കിയ മ​റു​പ​ടി​ ഇത്തവണയും ശ്രദ്ധേയമായി. ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യാ​യ പി​ഡി​യാ​ണു ട്വീ​റ്റ് ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ടു​ള്ള മ​റു​പ​ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളില്‍ എത്താതായേക്കും; പുതിയ നീക്കവുമായി ഫിലിം ചേംബർ - നാളെ അമ്മയുമായി കൂടിക്കാഴ്‌ച