Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയിത്തം കല്‍പ്പിച്ച് ഉന്നതജാതിക്കാര്‍ വഴിതടഞ്ഞു; മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി - വീഡിയോ

അയിത്തം കല്‍പ്പിച്ച് ഉന്നതജാതിക്കാര്‍ വഴിതടഞ്ഞു; മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി - വീഡിയോ
വെല്ലൂർ , വ്യാഴം, 22 ഓഗസ്റ്റ് 2019 (17:07 IST)
പറമ്പില്‍ പ്രവേശിക്കാന്‍ ഉന്നതജാതിക്കാർ അനുവാദം നല്‍കാതിരുന്നതോടെ ദളിത് വയോധികന്റെ മൃതദേഹം ശ്‌മാനത്തില്‍ എത്തിച്ചത് പാലത്തില്‍ നിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്തെ വാണിയമ്പാടി പ്രദേശത്താണ് സംഭവം.

ഈ മാസം 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം ജാതി വിവേചനത്തിന്റെ ക്രൂരത പുറം‌ലോകമറിഞ്ഞത്.

ആഗസ്‌റ്റ് 16ന് അപകടത്തിൽ മരിച്ച കുപ്പന്റെ (65) മൃതദേഹമാണ് പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കിയത്. മൃതദേഹം ഒരു പറമ്പിലൂടെയാണ് ശ്‌മാശനത്തില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഈ പ്രദേശം ഉന്നതജാതിക്കാർ സ്വന്തമാക്കിയതോടെയാടെ താഴ്‌ന്ന ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്രം ഇല്ലാതായി.

കുപ്പന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ ഉന്നതജാതിക്കാരുടെ നേതൃത്വത്തില്‍ വെള്ളാള ഗൗണ്ടർമാര്‍ ഇവരെ തടഞ്ഞു. ഇതോടെ മൃതദേഹം പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി ശ്‌മാശനത്തില്‍ എത്തിക്കുകയായിരുന്നു.

പത്തു വർഷം മുമ്പാണ് ഈ സ്ഥലം ഉന്നത ജാതിക്കാർ സ്വന്തമാക്കിയതും വേലി കെട്ടി തിരിച്ചതെന്നും കുപ്പന്റെ അനന്തരവൻ വിജയ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജീവ് ഗാന്ധി വധം; നളിനിയ്ക്ക് മൂന്നാഴ്ച കൂടി പരോൾ കാലാവധി നീട്ടി