Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു, അജിത് പവാറിനെതിരായ 70000 കോടി രൂപയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചു

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു, അജിത് പവാറിനെതിരായ 70000 കോടി രൂപയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചു

അഭിറാം മനോഹർ

, തിങ്കള്‍, 25 നവം‌ബര്‍ 2019 (17:27 IST)
മഹാരാഷ്ട്രയിൽ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അജിത് പവാറിനെതിരായ 70000 കോടി രൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താൽ മഹാരാഷ്ട്ര അന്റി കറപ്ഷൻ ബ്യൂറൊയാണ് ബോംബൈ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
 
1999 മുതൽ 2014 വരെ അജിത് പവാർ ഇറിഗേഷൻ വകുപ്പ് മന്ത്രിയായിരിക്കുന്ന കാലയളവിൽ വിദർഭാ മെഖലയിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ ഡാമുകളും ചെക്ഡാമുകളും നിർമിക്കുന്നതിൽ 70000 കോടിയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വരെ അഴിമതിയിൽ പങ്കുള്ള കേസിൽ അജിത് പവാറിന് ബന്ധമില്ലെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.
 
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അജിത് പവാറിനെതിരെ ബി ജെ പിയുടെ മുഖ്യപ്രചാരണായുധമായിരുന്നു 70000 കോടിയുടെ ഈ അഴിമതി കേസ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലിയന്‍ അസാഞ്ചെയുടെ നില അതീവ ഗുരുതരം; ആശങ്കപങ്കുവെച്ച് അറുപതിലധികം ഡോക്ടര്‍മാര്‍