Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

വൻ നാടകീയ നീക്കം: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിഞ്ജ ചെയ്തു

അജിത് പവാറാണ് ഉപമുഖ്യമന്ത്രി.

Devendra Fadnavis

തുമ്പി ഏബ്രഹാം

, ശനി, 23 നവം‌ബര്‍ 2019 (08:34 IST)
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. അൽപ്പസമയത്തിന് മുൻപായിരുന്നു സത്യപ്രതിഞ്ജ. ഗവർണർ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 
 
മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻസി‌പി- കോൺഗ്രസ് സഖ്യസർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗ ക്ലാസിന് വൈകിയ വിദ്യാർത്ഥികളെ മർദിച്ചു; പ്രധാന അധ്യാപകനെതിരെ കേസ്