Publish Date: Sat, 07 Jan 2023 (14:26 IST)
Updated Date: Sat, 07 Jan 2023 (14:29 IST)
വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ പിടിച്ചു കെട്ടി ഇടാമെന്ന് വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. യാത്രക്കാരുടെ പെരുമാറ്റം മോശമാവുകയോ അതിരുവിടുകയോ ചെയ്യുകയാണെങ്കില്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് യാത്രികരെ കെട്ടിയിടാം. പിന്നാലെ കൂടുതല്‍ നടപടികള്‍ക്കായി എയര്‍ലൈന്‍സ് സെന്‍ട്രല്‍ കണ്‍ട്രോളിനെ പൈലറ്റ് വിഷയം അറിയിക്കണമെന്നും ഡിജിസിഎ അറിയിച്ചു.