സിഗരറ്റ് വലിച്ച് ഉറങ്ങിപ്പോയി: വയോധികന് ദാരുണാന്ത്യം
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ 74കാരന് മരണം സംഭവിക്കുകയായിരുന്നു.
സിഗരറ്റുമായി കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. കയ്യില്‍ കത്തുന്ന സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ 74കാരന് മരണം സംഭവിക്കുകയായിരുന്നു.
പശ്ചിമബംഗാളില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 74കാരനായ എംഡി ഏലിയാസാണ് ദാരുണമായി മരിച്ചത്. ഇദ്ദേഹം തുടര്‍ച്ചയായി പുകവലിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പുകവലിക്കുന്നതിനിടെ ഇയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. കയ്യില്‍ കത്തുന്ന സിഗരറ്റില്‍ നിന്നാണ് കിടയ്ക്ക് തീപിടിച്ചതെന്ന് പൊലീസ് പറയുന്നു.
ഉടനെ എസ്‌എസ്‌കെഎം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.ഗുരുതരമായി പൊളളലേറ്റ 74കാരന് മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.മരണത്തില്‍ ഇതുവരെ അസ്വാഭാവികത ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.