Publish Date: Thu, 10 Dec 2020 (11:07 IST)
Updated Date: Thu, 10 Dec 2020 (11:09 IST)
രാജ്യത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 412 മരണങ്ങൾ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 1,41,772 ആയി.
ഇന്നലെ മാത്രം 37,725 പേർക്കാണ് രോഗമുക്തി ഉണ്ടായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 92,53,306 ആയി ഉയർന്നു. നിലവിൽ 3,72,293 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.