DK Shivakumar: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയല്ല താനെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്
DK Shivakumar: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യമന്ത്രിയാകുക ഡി.കെ.ശിവകുമാര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായി. 224 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയതിനാല്‍ തന്നെ ശിവകുമാറിനാണ് മുഖ്യമന്ത്രി പദത്തിന് കൂടുതല്‍ അര്‍ഹതയെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അടക്കം അഭിപ്രായം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പാര്‍ട്ടി അനുനയിപ്പിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയല്ല താനെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്.
കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ പ്രവചനങ്ങള്‍. ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. മേയ് 13 നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍.
ആക്‌സിസ് മൈ ഇന്ത്യയും ടുഡെയ്‌സ് ചാണക്യയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. 42 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടുമെന്നാണ് ടുഡെയ്ക് ചാണക്യയുടെ പ്രവചനം. ബിജെപിക്ക് 39 ശതമാനം വോട്ടാണ് പ്രവചിച്ചിരിക്കുന്നത്. 13 ശതമാനം വോട്ട് നേടി ജെഡിഎസ് നിര്‍ണായക ശക്തിയായേക്കും. 113 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയാണ് അധികാരത്തിലെത്തുക. കോണ്‍ഗ്രസിന് 120 സീറ്റുകള്‍ കിട്ടുമെന്നാണ് ടുഡെയ്ക്ക് ചാണക്യയുടെ പ്രവചനം. ബിജെപി 92 സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസ് 12 സീറ്റുകള്‍ നേടും.
കോണ്‍ഗ്രസ് 122 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകള്‍ വരെ നേടാനെ സാധിക്കൂ. ജെഡിഎസ് 20-25 സീറ്റുകള്‍ നേടിയേക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നു. 103 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ന്യൂസ് 18 പോള്‍സ് ഓഫ് പോള്‍സ് സര്‍വെ പ്രവചിക്കുന്നു. ബിജെപി 94 സീറ്റുകള്‍ നേടുമെന്നും 25 സീറ്റുകളുമായി ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും ന്യൂസ് 18 സര്‍വെ പ്രവചിക്കുന്നു.
ഇന്ത്യ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍
കോണ്‍ഗ്രസ് 110-120
ബിജെപി 80-90
ജെഡിഎസ് 20-24
ജന്‍ കി ബാത്ത്
കോണ്‍ഗ്രസ് 91-106
ബിജെപി 94-117
ജെഡിഎസ് 14-24
സീ ന്യൂസ്
കോണ്‍ഗ്രസ് 103-118
ബിജെപി 79-94
ജെഡിഎസ് 25-33
ടിവി 9 ഭാരത് വര്‍ഷ്
കോണ്‍ഗ്രസ് 99-109
ബിജെപി 88-98
ജെഡിഎസ് 21-26
റിപ്പബ്ലിക്ക് ടിവി
കോണ്‍ഗ്രസ് 94-108
ബിജെപി 85-100
ജെഡിഎസ് 24-32