ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റാണ്. കോടിക്കണക്കിന് ആളുകളുമായി ദിവസവും ആയിരക്കണക്കിന് ട്രെയിനുകളാണ് രാജ്യത്തുടനീളം ഓടുന്നത്. അതിനാല്‍ തന്നെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ പരിഗണന റെയില്‍വേ നല്‍കുന്നുണ്ട്. ആഘോഷ ദിനങ്ങളിലാണ് ട്രെയിന്‍ യാത്രയില്‍ തിരക്ക് വളരെയധികം കൂടുന്നത്. ദീപാവലി അടുക്കുന്ന സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കണം. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന വസ്തുക്കളും ഒരിക്കലും ട്രെയിനില്‍ കൊണ്ടുപോകരുത്.
കൂടാതെ സ്റ്റൗ, ഗ്യാസ് സിലിണ്ടറും ട്രെയിനിന്‍ യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ല. ആസിഡും മണമുള്ള വസ്തുക്കളഉം ഗ്രീസ് പാക്കേജുകളും എണ്ണകളും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ 20 കിലോ വരെ നെയ്യ് നിങ്ങള്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാം. പക്ഷേ ഇത് ഉറപ്പോടെ സീല്‍ ചെയ്ത ടിന്നുകളില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കു. റെയില്‍വേ നിയമങ്ങള്‍ തെറ്റിച്ചാല്‍ സെക്ഷന്‍ 164 റെയില്‍വേ ആക്ട് പ്രകാരം നിങ്ങള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കും. ആയിരം രൂപ വരെയാണ് പിഴ. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം.