Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറായിരത്തിലധികം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

പതിനാറായിരത്തിലധികം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 8 ജൂണ്‍ 2023 (16:09 IST)
പതിനാറായിരത്തിലധികം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ ഏറ്റവും പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്‍ ഗൗരവ് ഗാന്ധിയാണ് മരിച്ചത്. 41 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ഇദ്ദേഹത്തിന് ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ പോവുകയായിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
 
അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. എല്ലാദിവസവും രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുന്ന ഇദ്ദേഹം എഴുന്നേല്‍ക്കാന്‍ വൈകിയതിനാല്‍ കുടുംബാംഗങ്ങള്‍ എത്തി വിളിക്കുകയായിരുന്നു. പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി, ദുർഗന്ധം വരാതിരിക്കാൻ കുക്കറിൽ വേവിച്ചു: പങ്കാളി അറസ്റ്റിൽ