Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോക്കേറ്റ് മരിച്ച യുവതികളുടെ പോസ്‌റ്റ്‌മോർട്ടം നടുറോഡിൽ നടത്തി; പൊലീസിന്റേയും ബന്ധുക്കളുടേയും സമ്മതത്തോടെയെന്ന് ഗവൺമെന്റ് ഡോക്‌ടർ

രാജസ്ഥാൻ , വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (10:32 IST)
ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ ഭരിക്കുന്ന രാജസ്ഥാനിൽ ഷോക്കേറ്റ് മരിച്ച രണ്ട് യുവതികളുടെ പോസ്റ്റ്മോര്‍ട്ടം ഡോക്‌ടർമാർ നടത്തിയത് നടുറോഡില്‍‍. രാജസ്ഥാനിലെ മോർച്ചറികൾ ഇല്ലാത്ത ബാര്‍മര്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.
 
എന്നാൽ, പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലെന്നും മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ മനുഷ്യത്വത്തിന്റെ പുറത്താണ് റോഡില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്‌റ്റ്‌മോർട്ടം നടക്കുന്നത് ഇത് ആദ്യമായല്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും മുമ്പ് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.
 
ടെറസില്‍ തുണി വിരിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ബാര്‍മറിലെ മായ കന്‍വാര്‍ ഉം അവരുടെ ഭര്‍തൃമാതാവുമാണ് മരിച്ചത്.  ഇവരെ പൊലീസ് കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ പൊലീസിന്റെയും ബന്ധുക്കളുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം റോഡില്‍ വെച്ച് നടത്തിയതെന്ന് ഹെല്‍ത്ത് സെന്ററിലെ ചീഫ് ഡോ. കമലേഷ് ചൗദരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടലിനെ കീഴടക്കിയ അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തന്നെ