ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനമനുഭവിക്കുന്ന പുരുഷന്മാർക്കായി ഹെൽപ്പ്ലൈൻ സേവനം ആരംഭിക്കണമെന്ന് തമിഴ്നാട്ടിലെ പുരുഷന്മാരുടെ സംഘടനായ ആൺകൾ പാതുകാപ്പ് സംഘം. ഇക്കാര്യം ഉന്നയിച്ച് ഇവർ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് നിവേദനം നല്‍കി.
വീട്ടില്‍ത്തന്നെയായതിനാല്‍ കുടുംബങ്ങളില്‍ പുരുഷന്മാര്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് നിവേദനത്തിൽ പറയുന്നു.സ്ത്രീപീഡന നിയമത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്.ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതി പറയാനാകാതെ എല്ലാവരും സഹിക്കുകയാണ്.ഭക്ഷണത്തിന് പോലും യാചിക്കേണ്ട അവസ്ഥയാണ്. ഇതിനിടയിൽ ദേശീയ-സംസ്ഥാന വനിതാ കമ്മിഷനുകള്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് പറയുന്നതെന്നും പുരുഷന്മാർക്ക് പരാതിപ്പെടാൻ പോലും സംവിധാനമില്ലാത്തപ്പോൾ ഈ വാദം ഏകപക്ഷീയമാണെന്നും തുല്യനീതി നിഷേധിക്കലാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.