Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്19: പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്ഥാവനകൾ ഒഴിവാക്കണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് ജെ പി നദ്ദ

കൊവിഡ്19: പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്ഥാവനകൾ ഒഴിവാക്കണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് ജെ പി നദ്ദ

അഭിറാം മനോഹർ

, ശനി, 4 ഏപ്രില്‍ 2020 (11:45 IST)
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രകോപനപരമായ പ്രസ്ഥാവനകൾ നടത്തി വിഭാഗീയത സൃഷ്ടിക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാരുകൾ എല്ലാവിധ പിന്തുണയും നൽകണമെന്നുംകൊവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.
 
വൈറസും രോഗവും ലോകമെമ്പാടുമുള്ളവരേയും, എല്ലാ വിശ്വാസങ്ങളെയും ദുർബലമാക്കിയിരിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്താവനകളോ പരാമർശങ്ങളോ ആരും നൽകരുത്- നദ്ദ പറഞ്ഞു.
 
വിഭാഗീയത വളർത്തുന്ന തരത്തിൽ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇത്തരം പ്രസ്ഥാവനകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടതെന്നും നദ്ദ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഗ്പൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് കാൽനടയാത്ര, നടന്നത് 450കിലോമീറ്റർ; വീടെത്തും മുൻപ് യുവാവിന് ദാരുണാന്ത്യം