Publish Date: Tue, 07 Apr 2026 (18:37 IST)
Updated Date: Tue, 07 Apr 2026 (18:40 IST)
അഹമ്മദാബാദ്: വീട്ടില്‍ ഉണ്ടാക്കിയ ദോശ കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസ്സുള്ള മിശ്രിയുമാണ് മരിച്ച കുട്ടികള്‍.കുട്ടികളുടെ മാതാപിതാക്കളായ വിമല്‍ പ്രജാപതിയും ഭാവന പ്രജാപതിയും അതീവ ഗുരുതരാവസ്ഥയിലാണ്. വീടിനടുത്തുള്ള ഒരു പ്രാദേശിക ഡയറിയില്‍ നിന്നാണ് ബാറ്റര്‍ വാങ്ങിയത്. ഏപ്രില്‍ 1 ന് വിമല്‍ ഘനേഷ്യം ഡയറിയില്‍ നിന്ന് ദോശ മാവ് വാങ്ങി. അതേ ദിവസം തന്നെ വിമല്‍ ദോശ ഉണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ വിമലിന് അസ്വസ്ഥത അനുഭവപ്പെടുകയും വൈദ്യസഹായം തേടുകയും ചെയ്തു.
എന്നാല്‍ വിമലിന് അസ്വസ്ഥതയുണ്ടാക്കിയത് ദോശ മാവ് ആണെന്ന് മനസ്സിലാക്കാത്ത ഭാവന അതേ മാവ് ഉപയോഗിച്ച് ദോശ ഉണ്ടാക്കി തന്റെ കുട്ടികള്‍ക്ക് കൊടുത്തു. പിന്നീട് അവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 4 ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ആദ്യം മരിച്ചത് ഏപ്രില്‍ 5 ന് മറ്റേയാളും മരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താന്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ഖര ഭക്ഷണം നല്‍കാറില്ല.
എന്നിരുന്നാലും ഭക്ഷ്യവിഷബാധയേറ്റ അമ്മ കുഞ്ഞിന് മുലയൂട്ടിയിട്ടുണ്ടെങ്കില്‍ കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. കടയില്‍ നിന്ന് വാങ്ങിയ ദോശ മാവ് പഴകിയതാണോ അതോ വിഷാംശം കലര്‍ന്നതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Tue, 07 Apr 2026 (18:37 IST)
Updated Date: Tue, 07 Apr 2026 (18:40 IST)