Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമീഷനിൽ ഡ്രോൺ സാന്നിധ്യം, കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമീഷനിൽ ഡ്രോൺ സാന്നിധ്യം, കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ
, വെള്ളി, 2 ജൂലൈ 2021 (15:41 IST)
പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്നും ഡ്രോൺ കണ്ടെത്തി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു.
 
ജൂൺ 26നായിരുന്നു സംഭവം. ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്നും, ഹൈക്കമ്മീഷന്റെ ഓഫീസിലാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്‌ച്ച കശ്‌മീർ അതിർത്തിയിൽ നിന്നും അസ്വഭാവികമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
 
ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തെ ഇന്ത്യ അതീവഗൗരവകരമായാണ് കണക്കാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈ രണ്ട്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍