Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ നയം: നമ്മുടെ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടേതും അംഗീകരിക്കില്ലെന്ന് ഇന്ത്യ

European Union

ശ്രീനു എസ്

, വ്യാഴം, 1 ജൂലൈ 2021 (12:50 IST)
ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ ഇന്ത്യയുടെ കൊവിഷീല്‍ഡും കൊവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 
 
യൂറോപ്യന്‍ യൂണിയന്റെ പുതിയ നയം ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിനുകള്‍ ഇന്ത്യയും അംഗീകരിക്കില്ല. അങ്ങനെ ഉണ്ടായാല്‍ യൂറോപില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

600അടി താഴ്ചയില്‍ ട്രക്ക് വീണ് അപകടം: നാലു ജവാന്മാര്‍ മരിച്ചു