Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലയാളിയാകുന്ന ചൂട്; നാല്‌ വര്‍ഷത്തിനിടെ നാലായിരം മരണം, ഈ വര്‍ഷം 87 മരണം, മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും

കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

കൊലയാളിയാകുന്ന ചൂട്; നാല്‌ വര്‍ഷത്തിനിടെ നാലായിരം മരണം
ന്യൂഡല്‍ഹി , വ്യാഴം, 28 ഏപ്രില്‍ 2016 (09:39 IST)
രാജ്യത്ത് കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയിലാണ് മിക്ക ഇന്ത്യന്‍ ഗ്രാമങ്ങളും. നിലവിലെ അവസ്ഥയേക്കാള്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയില്ല് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കി കഴിഞ്ഞുവെങ്കിലും കടുത്ത ചൂടിനെ തുടര്‍ന്ന്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ ജീവന്‍ നഷ്‌ടമായത്‌ നാലായിരത്തിലധികം ആളുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2013ല്‍ ചൂടുകാരണം1433 പേരാണ്‌ മരിച്ചത്‌. ഇതില്‍ 1,393 പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്‌. 2014 ല്‍ മരണമടഞ്ഞവരുടെ സംഖ്യ 549 ആയി കുറഞ്ഞുവെങ്കിലും 2015ല്‍ ഇത്‌ 2135 ആയി ഉയര്‍ന്നു. 2016 ഇതുവരെ 86 പേരാണ് മരിച്ചത്. ഇവരില്‍ 56 പേര്‍ തെലുങ്കാനയില്‍ നിന്നും 19 പേര്‍ ഒഡീഷയില്‍ നിന്നുമാണ്‌. ആന്ധ്രാപ്രദേശില്‍ എട്ടുപേരും മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ്‌ മരണപ്പെട്ടത്‌. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും. ഇന്നു നാളെയും അതികഠിനമായ ചൂടുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരണ്ടകാറ്റുവീശുന്നത് ചൂട് വർധിപ്പിക്കാൻ കാരണമായി പറയുന്നു.

പുറത്തെ ജോലികള്‍ പരമാവധി ഒഴിവാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്. 41.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പ് 1987ൽ പാലക്കാട് രേഖപ്പെടുത്തിയ 41.8 ഡിഗ്രി ആയിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാദാപുരത്ത് സ്‌ഫോടനം; സംഭവം ബോംബ് നിര്‍മാണത്തിനിടെ, പങ്കില്ലെന്ന് സിപിഎം, ഒരാളുടെ നില ഗുരുതരം