Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു

യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു

യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു
അമരി(യുപി) , വെള്ളി, 24 ഫെബ്രുവരി 2017 (16:55 IST)
യുവാവ് ഏഴ് വയസുകാരനെ കൊന്ന് മൃതദേഹം ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അമരിയയിലാണ് സംഭവം. മുഹമ്മദ് മോണിസ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. പൈശാചികമായ പ്രവര്‍ത്തി ചെയ്‌ത നസീം മിയാന്‍ എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുക്കൊണ്ടിരുന്ന മുഹമ്മദിനെ മിയാ‍ന്‍ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ബാലന്റെ വയറ് തുരന്ന് ആന്തരികാവയവങ്ങളടക്കം ഭക്ഷണമാക്കി. ബാലന്റെ കൈകാലുകളും മറ്റ് ശരീര അവയവങ്ങളും മുറിച്ച് മാറ്റി നിലയിലായിരുന്നു.

മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ നടത്തിയ പരിശോധനയിലാണ് മിയാന്‍ മൃതദേഹം ഭക്ഷിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ ഇവര്‍ തന്നെ വിവരം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ കൊലയ്‌ക്ക് ഉപയോഗിച്ച കത്തിയുള്‍പ്പെടെയുള്ള വസ്‌തുക്കള്‍ കണ്ടെത്തി. പ്രതി കഞ്ചാവിന്റെ ലഹരിയിലാണ് ഈ ക്രൂരകൃത്യം ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സദാചാര ഗുണ്ടകള്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണം: വി എസ്