Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2025 (12:59 IST)
ബറേലി: മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വധുവിന്റെ ഉറ്റ സുഹൃത്തിനെ താലിച്ചാര്‍ത്തിയതിനെ ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്. മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ സുഹൃത്തിനെ താലികെട്ടിയതോടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കസേരകളും മറ്റും ഉപയോഗിച്ച് സംഘര്‍ഷമായി മാറിയതോടെ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. വരനെ പോലീസ് അറസ്റ്റ് ചെയ്തു.
 
വിവാഹചടങ്ങിന് വരനും കൂട്ടരും വൈകിയാണ് എത്തിയതെന്നും വിവാഹത്തിന് മുന്‍പായി വരന്റെ കുടുംബം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും വധുവിന്റെ വീട്ടുകാര്‍ പറയുന്നു. വരന് സ്ത്രീധനമായി വിവാഹദിവസം 2 ലക്ഷം നല്‍കിയതിന് പുറമെയാണ് കൂടുതല്‍ തുക ആവശ്യപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മാല അണിയിച്ചത്. ഇതോടെ വധു യുവാവിനെ അടിക്കുകയും വിവാഹത്തിന് സമ്മതിക്കാതെ വേദിയില്‍ നിന്നും ഇറങ്ങിപോകുകയും ചെയ്തു. പിന്നീട് ഇരുവീട്ടുകാരും തമ്മിലുള്ള അംഘര്‍ഷമായി ഇത് മാറിയതോടെയാണ് പോലീസെത്തി വരനെ അറസ്റ്റ് ചെയ്യുകയും വരന്റെ വീട്ടുകാരെ തിരിച്ചയക്കുകയും ചെയ്തത്.
 
വിവാഹത്തിനായി 10 ലക്ഷം രൂപ ചെലവാക്കിയതായി വധുവിന്റെ വീട്ടുകാര്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതില്‍ അതൃപ്തരായത് കൊണ്ട് തങ്ങളുടെ കുടുംബത്തെ അപമാനിക്കാനാണ് വരന്‍ ഇങ്ങനെ ചെയ്തതെന്നും വധുവിന്റെ വീട്ടുകാര്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ വരനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെ കേസെടുത്തിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്

'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും': സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അന്‍വര്‍

അടുത്ത ലേഖനം
Show comments