Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

, ഞായര്‍, 2 ഫെബ്രുവരി 2025 (12:48 IST)
എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച്ച കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുപാടം സ്വദേശിനിയായ വിഷ്ണുജയെ(255) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു.
 
തന്റെ ജോലി കണ്ടിരിക്കേണ്ടെന്നും സ്വന്തം ആവശ്യത്തിന് ജോലി കണ്ടെത്തണമെന്നും വിഷ്ണുജയോട് ഭര്‍ത്താവ് രൂക്ഷമായി പറഞ്ഞിരുന്നു. ഒരുപാട് പരിശ്രമിച്ചെങ്കിലും ജോലി നേടാന്‍ വിഷ്ണുജയ്ക്ക് സാധിച്ചില്ല. തടിയില്ല, സൗന്ദര്യമില്ല എന്ന പേരില്‍ ഭര്‍ത്താവ് വണ്ടിയില്‍ പോലും കയറ്റാറുണ്ടായിരുന്നില്ല. 2 വര്‍ഷത്തെ വിഷ്ണുജയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന് വിഷ്ണുജയുടെ മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മഞ്ചേരി പോലീസ് ഭര്‍ത്താവ് പ്രബിനെതിരെ കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തി കേസെടൂക്കുമെന്നാണ് റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സാണ് പ്രബിന്‍. ഭര്‍ത്താവിന്റെ വീട്ടുകാരും പ്രബിന്റെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായി വിഷ്ണുജയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ആപ്പ് പുറത്തിറങ്ങി